സ്ത്രീപുരുഷ പാരസ്പര്യത്തില്‍ പ്രണയം- കാമം - അധികാരം എന്നിവ എങ്ങനെ സംവേദനവിധേയമാകുന്നു എന്നത് കുറേനാള്‍ എന്റെ പഠനവിഷയമായിരുന്നു. ഇവയെ സംബന്ധിക്കുന്ന ചില കഥകളും കുറിപ്പുകളുമാണ് ഈ ബ്ലോഗില്‍. ഇത് എന്റെ ആക്റ്റീവ് ബ്ലോഗ് അല്ല. രചനകള്‍ മഴനിലാവ്, ഗുപ്തം, ഇദെന്താ എന്നീ ബ്ലോഗുകളില്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാണ്.
thanks for title backgroun pic

Tuesday, 2 October 2007

മയില്‍‌പീലി

ഓര്‍മകളില്‍
വെറുതെ കുരുങ്ങി
തപസ്സിരിക്കെ,

ജ്വരതീക്ഷ്ണമായ്
നിറങ്ങള്‍ നീറുമീ-
യുടല്‍ വെറുമക്ഷര‌-
ക്കഷായത്തില്‍
തണുപ്പിക്കെ,

കാലം
ഇനിയൊരു വായന-
യില്ലെന്നുറച്ചും
അറുതിയില്ലാതെന്നും
പുതുതാളുകള്‍
മറിച്ചും പോകെ,

വഴിതെറ്റിയൊരു
വിരല്‍, ഒരു ശ്വാസം,
തൊട്ടെന്നൊ, തടവറ-
യൊരു മന്ദാരത്തിന്‍
ദലം പോല്‍ തുടിക്കുന്നു.

വിണ്ണൊരു മിഴിതന്‍
നീല സാഗരം;
പകലൊരു
പട്ടുതൂവാ‍ല;

ഉള്ളില്‍,
നൃത്തലോലുപം
ഒരു പക്ഷിതന്‍
പ്രാണോത്സവം.

7 comments:

Manu said...

ന്നാ പ്പിന്നെ ഇതിവിടെ കെടക്കട്ടെ.. ഒരു ബലത്തിന്..

ഇനീമ്... മുന്പൊരിടത്ത് പറഞ്ഞപോലെ.... യേത്?

സതീശ് മാക്കോത്ത് | sathees makkoth said...

ന്നാ പ്പിന്നെ ഒരു ബോംബിവിടെ കെടക്കട്ടെ.. ഒരു ബലത്തിന്..
:)

ശെഫി said...

വായിച്ചു

ഏ.ആര്‍. നജീം said...

മനൂ,
ദെന്തായിപ്പ ഇങ്ങനെ തോന്നാന്‍.
എന്തായാലും മനസില്‍ ഉള്ളത് നന്നായി പറയാന്‍ കഴിഞ്ഞിട്ടുണ്ട്

Manu said...

test testaane..shemi

ഇട്ടിമാളു said...

:)

Priya Unnikrishnan said...

Really a touching Kavitha!!!

Words are so cute...

Keep the way and style of Writting

all the Best