സ്ത്രീപുരുഷ പാരസ്പര്യത്തില്‍ പ്രണയം- കാമം - അധികാരം എന്നിവ എങ്ങനെ സംവേദനവിധേയമാകുന്നു എന്നത് കുറേനാള്‍ എന്റെ പഠനവിഷയമായിരുന്നു. ഇവയെ സംബന്ധിക്കുന്ന ചില കഥകളും കുറിപ്പുകളുമാണ് ഈ ബ്ലോഗില്‍. ഇത് എന്റെ ആക്റ്റീവ് ബ്ലോഗ് അല്ല. രചനകള്‍ മഴനിലാവ്, ഗുപ്തം, ഇദെന്താ എന്നീ ബ്ലോഗുകളില്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാണ്.
thanks for title backgroun pic

Friday, 18 January 2008

അരുത്

ജനമേ,


ചുമലില്‍ കൂടാരം ചുമന്നും
കരളില്‍ കാമം ചുരന്നും
കാന്തവീചികളില്‍
വാക്കുകളെറിഞ്ഞും
തെരുവിലൂടെ
ആധിയില്‍ നടക്കുമ്പോള്‍,


തലമൂടി
ചുരുണ്ടുകൂടി
ഉറങ്ങിക്കിടക്കുന്ന
ആ അന്ധഗായകനെ
അറിയാതെയെങ്കിലും
ചവിട്ടിയുണര്‍ത്തരുത്.


നേരം തെറ്റിയുണരുന്ന
ഒരു പാട്ടില്‍,
പാദങ്ങളില്‍
താളമുറയുകയും
കാതില്‍
മധുരമൂറുകയും
കരളില്‍ കവിത
ഉണരുകയും ചെയ്താല്‍,


നിങ്ങളുടെ ചുമലില്‍ നിന്ന്
ആ കൂടാരം
ഊര്‍ന്നു പോയേക്കാം.

2 comments:

annie said...

ഈ ബ്ലോഗ്‌ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. മയില്‍പ്പീലി ഒഴിച്ച്‌ ബാക്കിയെല്ലാം മുന്‍പു വായിച്ചിട്ടുണ്ട്‌. കവിതകള്‍ എന്നു വിളിക്കാന്‍ ധൈര്യം പോരെന്നോ. വിജയലക്ഷ്മിയുടെ, സുഗതകുമാരിയുടെ, ഒ എന്‍ വിയുടെ ഒക്കെ സൗന്ദര്യമുള്ള കവിതകളെ മാത്രമാണു എനിക്കു കവിതകള്‍ എന്നു വായിക്കാന്‍ പറ്റിയിട്ടുള്ളത്‌. പരിമിതമായ അറിവോ കാഴ്ചപ്പാടോ കാരണം ആവാം, ആശയത്തിനു മാത്രം പ്രാധാന്യമുള്ള intellectual ഗദ്യ കവിതകളെ എനിക്കു ഇഷ്ടപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
സൗന്ദര്യമുള്ള കവിതകള്‍ ആണു മനുവിന്റേതു. വിരുന്നിനു ശേഷം, സ്വപ്നം, പ്രണയം, അരുത്‌ ഇവ എന്റെ ഇഷ്ടപ്പെട്ട രചനകള്‍.
it is better to have loved and lost than never to have loved at all..

nigoodabhoomi said...

good theme..i liked it