ഇറങ്ങിപ്പോന്ന
പടിവാതിലിനു പിന്നില്‍
പകുതിമറഞ്ഞ
വഴിക്കണ്ണായി ഒരുവള്‍;
വഴിയില്‍
മങ്ങിയും മറഞ്ഞും
ഒളിച്ചേ കണ്ടേ കളിച്ച്
നിഴല്‍ പോലെ മറ്റൊരുവള്‍;
തൊട്ടും തലോടിയും പോകെ
കരയില്‍ നിന്ന്
നിറമുള്ള തണലുകള്‍ മാത്രം
തൊട്ടെടുക്കുന്ന പുഴപോലെ
ഇനിയുമൊരുവള്‍;
വേലിത്തലക്കലെ
പുഞ്ചിരിയിലൊരുവള്‍;
നാളെച്ചിരിക്കാനുള്ള
പൂമൊട്ടിലൊരുവള്‍;
അഴിഞ്ഞുംചേര്‍ന്നും പോകുന്ന
ഈ ശ്ലഥചിത്രങ്ങളില്‍ നിന്ന്
ആരാണ് വായിച്ചെടുക്കുക
ഒരു പുരുഷജന്മത്തിന്റെ
അര്ത്ഥം?
Subscribe to:
Post Comments (Atom)

37 comments:
അഴിഞ്ഞുംചേര്‍ന്നും പോകുന്ന
ശ്ലഥചിത്രങ്ങളില്‍ നിന്ന്
ആരാണ് വായിച്ചെടുക്കുക
ഒരു പുരുഷജന്മത്തിന്റെ
അര്ത്ഥം?
അതുശരി, ചെല്ലക്കിളികളെ മൊത്തം കറക്കീട്ട് ഇപ്പ കൃഷ്ണന്‍ കളിക്കുന്നോ???
ചിത്രരചനയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാധ്യമം കൊളാഷാണ്. ഇത് വായിച്ച് പണ്ടെന്നോ ചെയ്ത ഒരു കൊളാഷ് ഓര്‍മ വന്നു. തപ്പിയെടുത്ത് ഇവിടെ പോസ്റ്റിയിട്ടുണ്ട്.
ഇതെത്ര പേരാ മാഷേ...?
;)
കൊള്ളാല്ലോ... ഇവരെല്ലാം കൂടി കൊളാഷ് ആകുമോ???? :)
മൊത്തത്തില്‍ ‘കമ്പനി ഓഫ് വുമണ്‍’. :) പുരുഷജന്മത്തെ വായിച്ചെടുക്കാന്‍ ഇങ്ങനെ പ്രകൃതിയിലുമുഴുവന്‍ സ്ത്രീകള്‍ കേറിയിരിക്കണോ? അമ്മയും പെങ്ങമാരും കൂട്ടുകാരികളും ഭാര്യയുമില്ലാതെ (ഇല്ലാതെയെന്നാല്‍ ഭൌതികമായി ഇല്ലാതെയെന്നല്ല..) ഒരു ആണ്‍ ജന്മം സാദ്ധ്യമല്ലേ? ചാണയില്ലാതെ തിളങ്ങാന്‍ വയ്യെന്നത് മിടുക്കോ പരാജയമോ എന്നു ചിന്തിക്കാന്‍ സമയമായെന്നീ കവിത.
അസ്സലായി !അര്ത്ഥം പുരുഷ ജന്മത്തിന് മാത്രമല്ലാട്ടോ!സ്ത്രീ ജന്മം പുണ്യ ജന്മം !കേട്ടിട്ടില്ല???നന്നായിരിക്കുന്നു കവിത...fantastic...!
തൊട്ടും തലോടിയും പോകെ
കരയില്‍ നിന്ന്
നിറമുള്ള തണലുകള്‍ മാത്രം
തൊട്ടെടുക്കുന്ന പുഴപോലെ
ഇനിയുമൊരുവള്‍;
വേലിത്തലക്കലെ
പുഞ്ചിരിയിലൊരുവള്‍;
നാളെച്ചിരിക്കാനുള്ള
പൂമൊട്ടിലൊരുവള്‍;
എനിക്കൊന്നും പറയാനില്ല അത്രക്കു സുന്ദരമീവരികള്‍
അവനെവിടെയൊക്കെ അവളെ വായിച്ചെന്ന് നോക്കട്ടെ, അവിടെനിന്നുവേണം അവന്റെ ജന്മസത്ത വായിച്ചെടുക്കാന്‍.
ഒരു പുരുഷജന്മത്തിന്റെ
അര്‍ത്ഥം?
അവളു തന്നെ വായിക്കട്ടെ.:)
:-)
ഉപാസന
കണ്ണുകളിലൂടെ കണ്ണാടി കാണാം
നരക്കുവോളം നാം നരകിക്കുവോളം....
.
:)
അവള്‍ അവനെ വഹിക്കുന്ന രൂപങ്ങളുടെ കുഴഞ്ഞുമറിച്ചിലെന്ന് കവിതയുടെ തെളിഞ്ഞ കാഴ്ച്ച.
കൊളാഷ്!
:)
എല്ലായിടങളില്‍ നിന്നുമായി അവള്‍ വായിച്ചേടുക്കട്ടേ
ദേണ്ടെ കെടക്കുണു പിന്നെം ഒരു പുരുഷ വിലാപം!
വെള്ളെഴുത്തു മാഷ് പറഞ്ഞപോലെ ഒറ്റയ്ക്കൊറ്റയ്ക്ക് ആണ്‍(പെണ്‍) ജന്മങ്ങള്‍ സാദ്ധ്യമാണ് എന്നു കരുതുന്നവര്‍ക്കുള്ള കൊട്ടാണൊ..ഇതും?
ഈ കൊളാഷും നിഴലുകളല്ലെ..ഒരേ ആശയത്തില്‍ കോര്‍തെടുത്ത ഒരു കൂട്ടം നിഴലുകള്‍?
;)
കവിതയിലെപ്പോലെ കമന്റുകളിലും ആകെ സംശയങ്ങളാണല്ലൊ.
എല്ലാരും ചിന്തിച്ചുതുടങ്ങുമ്പോള്‍ കവിതയുണരുന്നുവെന്നു ആരെങ്കിലും പറഞ്ഞിട്ടുണ്ടൊ?
കൊള്ളാമല്ലോ കവിത. ഇതിപ്പൊ എങ്ങനെയാ എല്ലാം കൂടി മാനേജ് ചെയ്യുന്നത്?
വ്യത്യസ്ഥനാമൊരു ബ്ലോഗറാം ഗുപ്തനേ,
സ്ത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
...
ഇതു വെറും ‘ഫാവന’ അല്ലേ...അസൂയപ്പെടല്ലേ...
Hello, Guptan!
Excellent poem.
Have a good weekend.
കണ്ടാകണ്ടാ..സായിപ്പിനു വരെ കാര്യം മനസ്സിലായി. എനിക്കൊരു നോബേല്‍ സമ്മാനത്തിനു സ്കോപ്പുണ്ട്. അങ്ങനെ വല്ലോം സംഭവിച്ചാല്‍ പിന്നെ ഞാന്‍ ബ്ലോഗിനു പാസ്‌വേഡ് വക്കും കേട്ടാ.. ചായകുടിക്കാന്‍ ചില്ലറ തരണം. ;)
വായിച്ച എല്ലാ മഹാത്മാക്കള്‍ക്കും നന്ദി.
എന്റെ കഥകളിലെ പെണ്ണുങ്ങള്‍ക്ക് എന്തു പറ്റി എന്ന് ഇടക്കിടെ ആകുലപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ടുവീതം കശ്മലന്മാര്‍ക്കും കശ്മലികള്‍ക്കും ഉള്ള കാവ്യാത്മകമായ മറുപടി ആയിരുന്നു ഇത്. (ഹരികുമാര്‍ വരെ ഇപ്പോള്‍ മറുപടി പറയുന്നത് കവിതയിലാണ്. പിന്നെ ഞാനായിട്ടെന്തിന് കുറയ്ക്കണം. എന്റര്‍ കീ നമ്മടെ കമ്പ്യൂട്ടറിലും ഒണ്ട് :)) അതിനാല്‍ തന്നെ പെണ്‍ബിംബങ്ങള്‍ക്ക് നിഴലിനപ്പുറം മിഴിവ് നല്‍കേണ്ടെന്ന് തോന്നി (പിന്നേ.. അല്ലേലങ്ങ് ഒലത്തിയേനേ.....)
പിന്നെ മുന്‍പെപ്പോഴോ പറഞ്ഞിട്ടുള്ളതുപോലെ കവിതാരൂപത്തില്‍ കുറിക്കുന്നതെന്തും എന്നെക്കുറിച്ച് മാത്രമാണീയിടെ. അതുകൊണ്ട് ഇതൊന്നും കവിതയല്ല. സാര്‍വലൌകികമായ ഒന്നും ഈ വരികള്‍ക്ക് പറയാനുമില്ല :(
മുഴവന്‍ വായിച്ചെടുക്കാന്‍ ആരെങ്കിലും അനുവദിക്കുമോ? :)
സമ്മതിക്കില്ല :)
സ്നേഹിച്ചത്, പ്രേമിച്ചത്, ഇഷ്ടപ്പെട്ടത്, ഭാര്യയായത് .. ആ ട്രാക്കിലാ ? :)
കിണറെവിടെപ്പോയി? ഞാനതു കാണാന്‍ വന്നതാ!
@ pappoose
കിണര്‍ അതിന്റെ ഒറിജിനല്‍ സ്പോട്ടില്‍ ഉണ്ട്
nilaathulli.wordpress.com nokkuu ;) thanks
ഞാന്‍ പിന്നേം വന്നിരിക്കുന്നു....ente geetanjaliyilude...
kavitha.. amme.. undahikable..:(
ആദ്യമായാണ് മനുവിന്റെ കവിത വായിക്കുന്നത്. ഞാന്‍ ഒന്നും പറയുന്നില്ല.. പറഞ്ഞാല്‍ കത്തും.
വരും ഞാന്‍ വീണ്ടും കവിത കുടിക്കാന്‍
തൊട്ടും തലോടിയും പോകെ
കരയില്‍ നിന്ന്
നിറമുള്ള തണലുകള്‍ മാത്രം
തൊട്ടെടുക്കുന്ന പുഴപോലെ
ഇനിയുമൊരുവള്‍;
വേലിത്തലക്കലെ
പുഞ്ചിരിയിലൊരുവള്‍;
നാളെച്ചിരിക്കാനുള്ള
പൂമൊട്ടിലൊരുവള്‍;
സുന്ദരമീവരികള്‍
അഞ്ചില്‍ നിര്‍ത്തിയത് നന്നായി... അല്ലെങ്കില്‍ ആറിലായേനെ..
:)
:)
ഒരസാധ്യ കൊളാഷ് തന്നെ മാഷേ ഇത്.. ആശംസകള്‍.
പക്ഷേ... ഇതെത്ര അവളുമാര മാഷേ..? എതായാലും ഒരു പുരുഷ ജന്മത്തിന്റെ അര്‍ത്ഥം ഇതിനെടെല് വായിച്ചെടുക്കാനിത്തിരി പാടു പെടും.
ഒരു പുരുഷജന്മത്തിന്റെ അര്‍ത്ഥം വായിച്ചെടുക്കാന്‍ ഒരു സ്ത്രീജന്മം കൂടെ വേണം. അമ്മയുടെ, പെങ്ങളുടെ, ഭാര്യയുടെ, കാമുകിയുടെ, മകളുടെ ഒക്കെയായി ഏതെങ്കിലുമൊരു രൂപത്തില്‍. ഭൌതീകമായി അല്ലെങ്കിലും, ഒരു നിഴല്‍ ഓര്‍മ്മയായെങ്കിലും. അല്ലാതുള്ള നിലനില്‍പ്പിനെകുറിച്ച് ആര്‍ എത്രയൊക്കെ വാദിച്ചാലും
അഴിഞ്ഞുംചേര്‍ന്നും പോകുന്ന
ഈ ശ്ലഥചിത്രങ്ങളില്‍ നിന്ന്
ആരാണ് വായിച്ചെടുക്കുക
ഒരു പുരുഷജന്മത്തിന്റെ
അര്‍ത്ഥം?.............
മനുവേട്ടനാണ് ഇടനിലക്കാരന്‍... പരിചയപ്പെടുത്തിയത്...
വന്നതും വായിച്ചതും വെറുതെയായില്ല...
കണ്ടതില്‍ സന്തോഷം. നന്ദി മനുവേട്ടനോടും..
:)
ശ്ലഥചിത്രങ്ങളില്‍ നിന്ന്
പ്രണയപര്‍വ്വങ്ങള്‍
ഒന്ന് മാറ്റി നോക്കിയാല്‍ ഒരു പക്ഷേ
വ്യക്തമായ നിര്‍വ്വചനങ്ങളുള്ള സ്ത്രീ ബിംബങ്ങളിനിയും
കണ്ടെന്നിരിക്കും
പുരുഷായുസിനെ മുഴുവനായും
വായിച്ചെടുക്കാന്‍ കഴിയില്ലെങ്കിലും
ഒരളവുവരെ കാത്തുസൂക്ഷിക്കാനെങ്കിലും
കഴിഞ്ഞെന്നിരിക്കും
നന്ദി നല്ല വായന്യ്ക്ക്
Post a Comment