ബോറ് 6
ഇറങ്ങിപ്പോടീ" ആയാള്‍ അലറി
"പോകാന്‍ തന്നെയാ" ബാഗ് കയ്യിലെടുത്ത് അവള്‍ പറഞ്ഞു.
"മേലില്‍ ഈ പടി ചവിട്ടരുത്" അയാള്‍ അവസാന മുന്നറിയിപ്പ് കൊടുത്തു.
"എന്റെ പട്ടി വരും" അവള്‍ തൊട്ടിലില്‍ നിന്ന് കുഞ്ഞിനെ എടുത്തു.
"നീ കുഞ്ഞിനെ എവിടെക്കൊണ്ടുപോകുന്നു" കയ്യിലിരുന്ന വിവാഹ ഫോട്ടൊ മുറിയുടെ മൂലയിലേക്കെറിഞ്ഞ് അയാള്‍ അവള്‍ക്കു നേരേ കുതിച്ചു.
"ഇതിനെ പെറ്റത് ഞാനാ" അവള്‍ വാതിലിനു നേരേ പാഞ്ഞു.
"കുഞ്ഞിനെ തിരികെത്താടീ" അയാള്‍ വാതില്‍ തടഞ്ഞു കൈവിരിച്ചു.
"മാറാന്‍" അവള്‍ കൈമുട്ടുകൊണ്ട് അയാളുടെ വാരിയെല്ലില്‍ ഇടിച്ചു
"നായിന്റെ മോളേ .. എന്റെ കുഞ്ഞിനെത്താടീ..' അയാള്‍ കുഞ്ഞിന്റെ കയ്യില്‍ പിടുത്തമിട്ടു.
"കൊച്ചിനെ വിടാന്‍.." അവള്‍ ബാഗ് വീശി അയാളെ അടിക്കാന്‍ നോക്കി. കുഞ്ഞു വഴുതിവിഴാനാഞ്ഞ് കരയാന്‍ തുടങ്ങി.
"എന്റെ കുഞ്ഞിനേം കൊണ്ട് നീ ജീവനോടെ ഈ പടിയിറങ്ങില്ല" അയാള്‍ കുഞ്ഞിന്റെ രണ്ടുകയ്യിലും പിടിച്ചു.
"എന്നാലതൊന്നു കാണണം" അവള്‍ ബാഗ് നിലത്തു വച്ച് കുഞ്ഞിന്റെ കാലുകള്‍ മുറുകെപ്പിടിച്ചു.
"വിടെടി കൂത്തിച്ചീ.." അയാള്‍ വലിച്ചു.
"എന്റെ കൊച്ചിനെത്താടാ" അവളും.
........
........
........
........
അങ്ങനെ അക്കാര്യത്തില്‍ തീരുമാനമായി.
Saturday, 26 April 2008
Subscribe to:
Post Comments (Atom)

12 comments:
റെയ്മണ്ട് കാര്‍വര്‍ എന്ന മഹാനായ സാഹിത്യകാരനോട് 250 ക്വിന്റല്‍ ക്ഷമാപണം. നൂറു ക്വിന്റല്‍ ‘പോപ്പുലര്‍ മെക്കാനിക്സ്’ എന്ന കഥയുടെ പ്ലോട്ടും പഞ്ച് ലൈനും പൊക്കിയതിന്. 150 ക്വിന്റല്‍ അത് ഈ പരുവത്തില്‍ ആക്കിയതിന് :(
:)
:)
മറ്റു വിശ്വ സാഹിത്യകാരന്‍മാരുടെ കഥകളെന്നപോലെ, ഞാന്‍ റെയ്മണ്ട് കാര്‍വറുടെ കഥയുംവായിച്ചിട്ടില്ല. അതുകൊണ്ട്‌കഥയെപറ്റി ചുണ്ടില്‍ കുറുകെ വിരല്‍.
പക്ഷേ വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌വായിച്ച ഒരു വാര്‍ത്ത ഒാര്‍മ്മ വന്നു. "ഇരുപത്തിയഞ്ചു പൈസക്കു വേണ്ടി പാന്‍ കടക്കാരനെ കുത്തിക്കൊന്നു. " വഴക്കിന്‍റെ ശ്രോതസ് മറ്റേതോ ധ്രുവത്തിലാണ് പക്ഷേ കൊലപാതകം ചിലപ്പോള്‍ കേറി നിരങ്ങുന്നത് ഒരു പാവം `ഇരുപത്തഞ്ചു പൈസയുടെ' നിഷ്ക്കളങ്കമായ നെഞ്ചത്താകും. കാര്‍വറുടെ കഥ ഞാന്‍ എണ്റ്റെ രീതിയില്‍ ഒന്നു പൂര്‍ത്തിയാക്കട്ടെ. [കര്‍ത്താവേ, ഈ പാപത്തിന്‍റെ അക്കൌണ്ടു കൂടെ ചേര്‍ത്ത് മനുവിനോടു പൊറുക്കേണമേ]
"ളേ......... ""
അയ്യോ എന്‍റെ കുഞ്ഞ്.... നിങ്ങളതിന്‍റെ കാലൊടിച്ചു.
""പോടി ഇവിടുന്ന്... നിന്‍റെ മോതിരം തട്ടി വരഞ്ഞതാ"
"അയ്യോ കാലില്‍ നിന്നു ചോര വരുന്നല്ലോ! ഡോക്ടറ്‍ വീട്ടിലുണ്ടാവുമോ എന്തോ?" ബാഗില്‍ പരതിക്കൊണ്ട്..
"എന്‍റെ മോബൈല്‍ എവിടെ മനുഷ്യാ??"
"ബാഗു വീശുമ്പം ഒാര്‍ക്കണം. മൊബൈല്‍ നോക്കാന്‍ നിന്‍റെ വേലക്കാരന്‍ വരും. എവിടെടീ ടീപ്പൊയിലുണ്ടായിരുന്ന കാറിന്‍റെ കീ??"
"എന്‍റെ പട്ടി വരും അതു തിരയാന്‍" അല്‍പ്പനേരത്തെ വാരിവലിച്ചേറു തിരച്ചിലിനു ശേഷം
ഭര്‍ത്താവ് : ഇതാ നിന്‍റെ മൊബൈല്‍.. ആരെയാച്ചാ വിളി.
ഭാര്യ: ഇതാ കീ, വേഗം കാറു സ്റ്റാര്‍ട്ട് ചെയ്യ്.
[എണ്റ്റെ ഈ `പരട്ട' കാഴ്ച്ചപ്പാട് ക്ഷമിക്കാത്ത കര്‍ത്താവിനോടു ഞാന്‍ ക്ഷമിച്ചിരിക്കുന്നു]
ഹ ഹ :)
:)
നന്നായി...
Raymond Carver-ന്റെ പോപ്പുലര്‍ മെക്കാനിക്കിനെ "ബോണ്‍സായി" പരുവത്തില്‍ "ബോറാറാക്കി" അല്ലേ? പക്ഷേ ബോറാറാകെ ബോറായ പോലെ ഡിങ്കന് തോന്നി. എന്തോ ഇഷ്ടായില്ല.
കാര്‍വറുടെ a small good thing , cathedral എന്നിവയാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്. എഴുത്തിലെ കയ്യടക്കം പഠിക്കേണ്ടത് ഇയാളില്‍ നിന്നാണെന്ന് തോന്നിപ്പോകും. കത്തീഡ്രലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇ.സന്തോഷ് കുമാര്‍ 3 അന്ധന്മാര്‍ ആനയെ വിവരിക്കുന്നു എഴുതിയത്.
ഓഫ്.ടൊ
കാര്‍വറുടെ കടപ്പാട് വെച്ചില്ലെങ്കില്‍, പഴയ സോളമന്‍ രാജാവ് /വിക്രമാദിത്യന്‍ എന്നിവരുടെ രാജസദസിലെ പഴയകഥയുടെ പുത്തന്‍ വേര്‍ഷനാണെന്ന് തെറ്റിധരിക്കാനും സാധ്യതയുണ്ട്.
ഓഫ്.ടോ
(ഗുപ്തരേ ഓഫിന് മാപ്പ്)
മുകളിലെ ലിങ്കുകള്‍ക്ക് എന്തോ പ്രശ്നം
1)a small good thing => http://wings.buffalo.edu/AandL/english/courses/eng201d/asmallgoodthing.html
2)Cathedral => http://www.ndsu.nodak.edu/instruct/cinichol/GovSchool/Cathedral2.htm
3) 3 അന്ധന്മാര്‍ ആനയെ വിവരിക്കുന്നു => http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=5374
ഡിങ്ക്സ്...
ആ സ്മോള്‍ ഗുഡ് തിംഗ്സിനൊത്തിരി താങ്ക്സേ... അതിന്റെ ഒരു പറട്ട ഇറ്റാലിയന്‍ പരിഭാഷ വായിച്ചുവട്ടായി ഇരിക്കുവാരുന്നു :)
കാര്‍വറുടെ മികച്ച കഥ അല്ല ഇത്. അതുകൊണ്ടാണീ ക്രൂരകൃത്യം ഇതിനോട് ചെയ്തത്. ആളിന്റെ ബാത്ത് എന്ന കഥ ട്രാന്‍സ്ലേറ്റ് ചെയ്യണമെന്നുണ്ട്. ബ്ലോഗിനുള്ള സ്റ്റഫ് അല്ല കക്ഷിയുടെ നല്ല കഥകള്‍ ഒന്നും. കത്തീഡ്രല്‍ 16 പ്രിന്റഡ് പേജസ് ആണ്. ആരുവായിക്കും ഇവിടെ ?
ജിതേന്ദ്ര... കഥ ഏതുവഴിക്കും പോകാവുന്ന വിധത്തിലാണാ പഞ്ച് ലൈന്‍. കാര്‍വര്‍ നിറുത്തുന്ന ടോണില്‍ പിന്നെ കേള്‍ക്കാനിടയുള്ളത് പൊലീസ് ജീപ്പിന്റെയും ആംബുലന്‍സിന്റെയും അലാം ആണ്. ::(
ബാക്കിയെല്ലാ ചിരികള്‍ക്കും എന്റെയൊരു നിറവയര്‍ ചിരി :)
-- അത്തായം കയിച്ചേന്റയാട്ടാാ.. ആണുങ്ങക്കങ്ങനൊന്നും സംബവിക്കൂല്ലാല്ല!
ഞാന്‍ ഒന്നു പറയുന്നില്ല
ഗുപതന്‍ ഭായി
എന്റെ പ്രണയ ക്ഥകളുടെ ലോകത്തേക്ക്
അങ്ങയെ ക്ഷണിക്കുന്നു
വന്നാലും
http:ettumanoorappan.blogspot.com
:)
Post a Comment