ഇന്നലെ വൈകിട്ട് കൂട്ടുകാരിയുമായി നടക്കാനിറങ്ങിയതാണ്. വഴിയരികില്‍ പുഴയോട് ചേര്‍ന്ന് ഒരു തണല്‍ മരം.
വഴിക്കുമീതേ ഒരു പകുതി ഇലകൊഴിഞ്ഞും കരിഞ്ഞും; തളിര്‍ത്തും പൂത്തും മറുപകുതി പുഴയിലേക്ക് ചാഞ്ഞ്.
കടംകഥ കണ്ടതുപോലെ കൂട്ടുകാരി പകച്ചു. ഞാന്‍ മുന്നോട്ടേറെ നടന്നിട്ടും അവള്‍ അനങ്ങിയതേയില്ല.
സ്വന്തം രൂപകം മുന്നില്‍ കണ്ടാല്‍ ആര്‍ക്കാണ് അനങ്ങാനാവുക.?
Subscribe to:
Post Comments (Atom)

10 comments:
പൊരുത്തപ്പെടുക എന്നത് പെണ്ണിന്റെ മാത്രം പ്രശ്നമായതുകൊണ്ടാവും എനിക്ക് നടക്കാന്‍ കഴിഞ്ഞതെന്ന് പിന്നീട്.....
ഒഴുകി ചിതറി പോകുന്ന കാമുകനെ ചുംബിക്കാന്‍ ആഞ്ഞതാകുമോ പാതി കരിഞ്ഞ ആ പ്രണയ മരം?
പുഴയുടെയും തണല്‍ മരത്തിന്റേയും പ്രണയത്തിലുമുണ്ടല്ലോ ഇതേ നടുക്കം.
കൂട്ടുകാരിയ്ക്കൊപ്പം നടക്കാന്‍ പോയത് ഒരു കൂട്ടുകാരിയല്ലായിരുന്നുവെന്ന് മനസ്സിലാക്കിച്ചത് കമന്‍റ്. വായന എന്നത് പൊരുത്തപ്പെടലുകളുടെ മറ്റൊരു പേരുമാത്രം
ഹേയ്... നല്ല പോസ്റ്റ്... ഹൃദയസ്പൃക്കായ ഒരു കാല്‍പനിക സൌന്ദര്യമുള്ള ഇതിന് വായനക്കാര്‍ എന്തേ കുറഞ്ഞു പോകാന്‍...
അഭിനന്ദനം, ഗുപ്തന്‍...
ഒബാമയുടെ പോസ്റ്റിങിനെക്കുറിച്ച്
എഴുത്തിന് നന്ദി. അറിഞ്ഞുകൊണ്ട് അകത്ത് പോകാന്‍ ആരെങ്കിലും തയ്യാറാകുമോ മാഷെ. പോസ്റ്റിങ് പിന്‍വലിക്കുന്നു
kadha aayilla, suhruthe...kadam baakki aayi...
നന്നായിരിക്കുന്നു എല്ലാ പോസ്റ്റുകളും...ഇവിടെ പുതിയതാണു ഞാൻ. എന്നു വച്ചാ,വായനക്കാരിയായിട്ടല്ല കേട്ടോ. ഒത്തിരിക്കാലമായി പറയണമെന്നു കരുതിയ ഒരു കാര്യമാ- എല്ലാം നന്നായിരിക്കുന്നു. പക്ഷെ, എന്തു കൊണ്ട് ഇപ്പോൾ കവിതകളെഴുതുന്നില്ല? എനിക്കവയാണു കൂടുതൽ ഇഷ്ടപ്പെട്ടത്...ആശംസകൾ ആണോ നന്ദി ആണോ പറയേണ്ടതെന്നറിയില്ല. നല്ല വായനാനുഭവം. പ്രത്യെകിച്ചും പ്രണയത്തെക്കുറിച്ചുള്ള എഴുത്തുകൾ...മലയാളം എഴുതി പരിചയമായി വരുന്നെ ഉള്ളു. കുറെ സമയമെടുക്കുന്നു. അല്ലെങ്കിൽ ഇനിയും ഒത്തിരി പറയാനുണ്ടായിരുന്നു. തത്ക്കാലം നിർത്താം അല്ലെ മാഷെ.
വഴിയെ സഹിക്കുകയും
പുഴയെ കൊതിക്കുകയും
ചെയ്യുന്നുവോ
ആ തണല്‍മരം...?
യ്യോ..അച്ചുട്ട്യേ..ഗുപ്തന്‍ സാറിനെക്കൊണ്ട് കവിതയെഴുതാണ്ടിരിക്കാന്‍ ഞങ്ങളില്‍ ചിലര്‍ ഗമണ്ടക്കന്‍ കമന്റുകളിട്ട് 'പ്രോത്സാഹനം' കൊടുത്തിരിക്കുകയായിരുന്നു...കുറച്ചുകാലായിട്ട് അതോണ്ടാണ് കവിതയെഴുത്ത് മൂപ്പര്‍ നിര്‍ത്തിവെച്ചിരുന്നത്. അച്ചുനെപ്പോലുള്ള സഹൃദയരുടെ കമന്റ് കേട്ടാല്‍ ഇനി ആ ഭാവന വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുംട്ടോ..
സാര്‍..മാസ്തു..മാസ്തു..കവിതയെഴുതാന്‍ പേന കയ്യിലെടുക്കരുത്...
ബെദവേ..ഇത് നന്നായിട്ടൊ. ചെറിയ കുറച്ചുവരികളില് ഒരുപാട് ദ്യോതിപ്പിച്ചു. ഞാന്‍ ചെലോരെയൊക്കെ കണ്ടു പഠിക്കണം..:)
എല്ലാവര്‍ക്കും നന്ദി :)
@silvikutty
വഴിയോട് ദാമ്പത്യം പുഴയോട് പ്രണയം എന്നുകൂടി ചേര്‍ത്താല്‍ കടം തീരും..പക്ഷെ എന്നാലും കഥ ഇല്ലല്ലോ അല്ലേ :)
@ അച്ചു..
ഈ ബ്ലോഗില്‍ ഞാന്‍ കവിത എഴുതിയിട്ടേ ഇല്ലല്ലോ അച്ചൂ..കവിതപോലെ എന്തോ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്..ഒരു വര്‍ഷം മുന്പൊക്കെ...അപ്പോള്‍ പഴയ വായനക്കാരി ആണല്ലേ :)
@ സിജി
അദന്നെയാ അങ്ങോട്ടും പറയാനൊള്ളത്ട്ടാ..മാണ്ടാ മാണ്ടാ...
ദ്ദൂരത്തിന്റെ താഴേതട്ടിലെങ്ങാണ്ട് ഒന്നുരണ്ട് കവിതകിടപ്പുണ്ട്..ഒരു നിരൂപണ പഠനം എഴുതട്ടേ :)
Post a Comment